ആലപ്പുഴ: നൂറനാട് ഇടക്കുന്നം അമ്പലിത്തിനാൽ ദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് നെടുകുളഞ്ഞി മുറിയിൽ അവിട്ടം വീട്ടിൽ കുമാരൻ മകൻ മുകേഷി(39) നെ യാണ് നൂറനാട് എസ് എച്ച് ഒ ഇൻസ്‌പെക്ടർ ശ്രീകുമാർ എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ ആറിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രിയോടെ ക്ഷേത്ര ജീവനക്കാരെല്ലാം പോയ സമയം പ്രതി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ക്ഷേത്ര ശ്രീകോവിലിന്റേയും ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുടേയും പൂട്ട് പൊളിച്ച് മോഷണം നടത്തി കടന്നുകളയുകയായിരുന്നു.പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ സിവിൽ പോലീസ് ഓഫീസർ മാരായ മനുകുമാർ ,മനു പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. നൂറനാട് പടനിലം എൽ പി എസിലും പ്രതി സമാന തരത്തിലുളള മോഷണ ശ്രമം നടത്തിയിട്ടുണ്ട്.
നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലും മറ്റും നടന്ന വിവിധ മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടൊയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.