മുബൈ:ബസ് ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ എടുത്ത് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച ഡ്രൈവറെ യുവതി നേരിട്ട് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു സംഭവം നടന്നത് മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ്.ഏതാനും മാസം മുമ്പ് കാൻകാവ്‌ലിയിലെ ഒരു സ്വകാര്യ ട്രാവൽസ് ഓഫീസിൽ നിന്നാണ് യുവതി ബസ് ടിക്കറ്റ് ബുക്ക് ചെയ്തത്. കാൻകാവ്‌ലിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായിരുന്ന സ്ത്രീ. ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്നാണ് ഡ്രൈവർ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. തുടർന്ന് ഇയാൾ നിരന്തരം യുവതിക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചുവെന്നാണ് പരാതി.
ഡ്രൈവറെ കണ്ടെത്തണമെന്ന് ഉറപ്പിച്ച യുവതി സെപ്റ്റംബർ 16-ന് വൈകുന്നേരം മറ്റൊരു സ്ത്രീയോടൊപ്പം കാൻകാവ്‌ലി ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാവൽസ് ഓഫീസിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം അയച്ച ഡ്രൈവറെ കണ്ടെത്തിയത്. ഇയാൾ അയച്ച വീഡിയോകളും സന്ദേശങ്ങളും ഫോണിൽ തെളിവായി കാട്ടിയ യുവതി, സ്ഥലത്തുവെച്ച് തന്നെ ഇയാളെ ചോദ്യം ചെയ്യുകയും അടിക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ ശക്തമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.