കായലിലൂടെ കുട്ടനാട് ചുറ്റാം; കെഎസ്‌ആർടിസിയുടെ ലോ ബജറ്റ് പാക്കേജ് എത്തിയിരിക്കുന്നു

കോട്ടയം: കുറഞ്ഞ ചെലവിൽ കായലിലൂടെ കുട്ടനാട് സഞ്ചരിക്കാനും നാട്ടിൻപുറ രുചികൾ ആസ്വദിക്കാനും കെഎസ്‌ആർടിസി പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നു. കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ പ്രകൃതി സൗന്ദര്യവും നാട്ടിൻപുറ ജീവിതവും കാണിക്കാനാണ് പദ്ധതി.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്, സമുദ്രനിരപ്പിൽ നിന്ന് 1-3 മീറ്റർ താഴെ സ്ഥിതിചെയ്യുന്ന അപൂർവ ഭൂപ്രദേശമാണ്. കായലുകളും വയലുകളും ദേശാടന പക്ഷികൾക്കും നീർജീവികൾക്കും അഭയമാണിവിടെ. പാതിരാമണലും കുമരകം പക്ഷിസങ്കേതവും ഫോട്ടോ എടുക്കാനും പ്രകൃതി ആസ്വദിക്കാനും അനുയോജ്യമായ കേന്ദ്രങ്ങളാണ്. സാഹസികർക്കായി പുന്നമടയിലെ കയാക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. നാട്ടുകാരുമായി ഇടപഴകി കള്ള് ചെത്തൽ, കയർ നിർമ്മാണം, പരമ്പരാഗത മീൻപിടുത്തം എന്നിവയും കാണാം.

Advertisements

യാത്രാ ക്രമം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 2-ന് രാവിലെ 8 മണിക്ക് കോട്ടയത്ത് നിന്ന് കെഎസ്‌ആർടിസി ബസ്സ് പുറപ്പെടും. 11 മണിക്ക് ബോട്ട് യാത്ര ആരംഭിക്കും. 90 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ മുകളിലത്തെ നില (30 സീറ്റുകൾ –500 രൂപ) വിശാല കാഴ്ചകൾക്കും, താഴത്തെ നില (60 സീറ്റുകൾ – 400 രൂപ) ജലത്തോട് ചേർന്ന കാഴ്ചകൾക്കുമാണ്.ആദ്യ സ്റ്റോപ്പ് മുഹമ്മ പാതിരാമണൽ. ഇവിടെ 30 മിനിറ്റ് ചെലവഴിക്കും. കുടുംബശ്രീ ഒരുക്കുന്ന ഉച്ചഭക്ഷണം (100 രൂപ) ബോട്ടിനുള്ളിൽ ലഭിക്കും. കരിമീൻ ഫ്രൈ അടങ്ങിയ സ്പെഷ്യൽ മെനുവും ആവശ്യാനുസരണം ഒരുക്കും.തുടർന്ന് കുമരകത്തിന്റെ തീരപ്രദേശങ്ങൾ, റാണി, ചിത്തിര, മാർത്താണ്ഡം തുടങ്ങിയ കായൽപ്പരപ്പുകൾ വഴി നെൽവയലുകൾക്കിടയിലൂടെ കുപ്പപ്പുറം, പുഞ്ചിരി വഴിയായി തിരികെ ആലപ്പുഴ ബസ് സ്റ്റാൻഡിൽ എത്തും.

ഏകദേശം അഞ്ച് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഒരാൾക്ക് ചെലവ് 460 രൂപ. സീറ്റുകൾ ബുക്ക് ചെയ്യാൻ: 8089158178 ഈ നമ്പരിൽ ബന്ധപ്പെടാം.ഗവിയിലേക്കും പാക്കേജ് കുട്ടനാട് മാത്രം അല്ല, ഗവിയിലേക്കും കെഎസ്‌ആർടിസി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 28-ന് കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന യാത്ര രാത്രി 9 മണിയോടെ മടങ്ങിവരും.കനത്ത മഴ കുറഞ്ഞതോടെ ഗവിയിലേക്ക് യാത്രക്കാരുടെ തിരക്കേറിയിരിക്കുകയാണ്. 80 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ കക്കി, ആനത്തോട്, ഗവി ജലസംഭരണികളും വന്യമൃഗങ്ങളെയും കാണാനാവും. ഭാഗ്യമുണ്ടെങ്കിൽ കടുവയെയോ ആനകളെയോ കാണാനിടയുണ്ട്.കുന്നുകളും മലകളും കടന്ന് നടത്തുന്ന ജംഗിൾ സഫാരി, സത്രം മുതൽ ജീപ്പ് സഫാരി, പരുന്തുംപാറയിലെ സായാഹ്നം, കുട്ടിക്കാനം–മുണ്ടക്കയം ഹൈറേഞ്ച് റോഡ് വഴി മടക്കയാത്ര ഇതെല്ലാം പാക്കേജിന്റെ പ്രത്യേകതയാണ്.

Hot Topics

Related Articles