നാഗ്പൂര്‍: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം (ഫ്ലൈഓവര്‍) ഒരു താമസ കെട്ടിടത്തിന്റെ ബാല്‍ക്കണിയുടെ മധ്യത്തിലൂടെ പോകുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.അശോക് നഗറിലെ ഇൻഡോര്‍–ദിഘോരി ഇടനാഴിയുടെ ഭാഗമായ ഈ ഫ്ലൈഓവര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യാണ് നിര്‍മിക്കുന്നത്. നഗരാസൂത്രണത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയർത്തുന്ന സംഭവമാണിത്.
എൻഎച്ച്എഐയുടെ പ്രതികരണം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത് അനധികൃതമായി കൈയേറിയ സ്ഥലത്താണെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ നിലപാട്. “ഫ്ലൈഓവര്‍ ബാല്‍ക്കണിയുടെ പുറത്ത് കൂടിയല്ല കടന്നുപോകുന്നത്. കൈയേറ്റം നടത്തിയതാണ്. ഇത് നീക്കം ചെയ്യാന്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് (എൻഎംസി) കത്തെഴുതിയിട്ടുണ്ട്,” ഉദ്യോഗസ്ഥന് വ്യക്തമാക്കി. കൈയേറ്റം ഉടന്‍ നീക്കം ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വീടിന്റെ ഉടമസ്ഥന് എൻഎച്ച്എഐയുടെ വാദം തള്ളി. “ഫ്ലൈഓവര്‍ ബാല്‍ക്കണിയുടെ ഭാഗത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും കെട്ടിടത്തിന് സ്പര്‍ശിക്കുന്നില്ല. 14–15 അടി മുകളിലായതിനാല്‍ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. ഇത് ഉപയോഗിക്കാത്ത ഭാഗമാണ്,” എന്നാണ് ഉടമസ്ഥന്റെ മറുപടി.
എൻഎംസിയുടെ നടപടി