ന്യൂഡൽഹി:രാജ്യത്തെ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്‍ടി നിരക്കുകള്‍ കുറയ്ക്കുന്നതായുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ (ജെഎല്‍ആർ ഇന്ത്യ) വലിയ വിലക്കുറവുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്ന തരത്തിലാണ് കമ്പനി പുതുക്കിയ വിലപ്പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.ജിഎസ്‍ടി പരിഷ്‍കരണത്തിന്റെ നേട്ടം വിവിധ മോഡലുകളിലായി 30 ലക്ഷത്തിലധികം വരെ വിലക്കുറവായി മാറിയിട്ടുണ്ട്. പ്രമുഖ മോഡലുകളിൽ ലഭ്യമായ പരമാവധി വിലക്കുറവ് ചുവടെ കൊടുക്കുന്നു:
റേഞ്ച് റോവർ – 30.4 ലക്ഷം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റേഞ്ച് റോവർ സ്‌പോർട് –19.7 ലക്ഷം
ഡിഫൻഡർ –18.6 ലക്ഷം
ഡിസ്‍കവറി – 9.9 ലക്ഷം
വെലാർ – 6 ലക്ഷം
ഇവോക്ക് – 4.6 ലക്ഷം
ഡിസ്‍കവറി സ്‌പോർട് –4.5 ലക്ഷം
വ്യത്യസ്ത വകഭേദങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി ജിഎസ്‍ടി ഇളവുകൾ പ്രാബല്യത്തിൽ വരുത്തിയതായി ജെഎൽആർ വ്യക്തമാക്കി. പ്രത്യേകിച്ച് ഡിഫെൻഡറിന്റെ വിലയിൽ മാത്രം 18.60 ലക്ഷം രൂപ വരെ കുറവുണ്ടായിരിക്കുന്നത് വിപണിയിൽ ശ്രദ്ധേയമായ മാറ്റമാകും..
2025 ലെ പുതിയ ജിഎസ്‍ടി നിരക്കുകൾ
4,000 എംഎമ്മിൽ താഴെ നീളവും 1,200 സിസി (പെട്രോൾ) /1,500 സിസി (ഡീസൽ) ശേഷിയുള്ള ചെറുകാറുകൾക്ക് ഇനി 18% ജിഎസ്‍ടി മാത്രം.
4,000 എംഎമ്മിൽ കൂടുതലുള്ള കാറുകൾക്ക് നേരത്തെ 50% വരെ ബാധകമായിരുന്ന നികുതി ഇപ്പോൾ 40% ഏകീകൃത നികുതി സ്ലാബിൽ.
ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്‍ടി മാത്രം തുടരും.
കമ്പനിയുടെ പ്രഖ്യാപനത്തോടെ നടന്മാരും വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഇഷ്ടപ്പെടുന്ന ലാൻഡ് റോവർ മോഡലുകൾ ഇനി ഗണ്യമായ വിലക്കുറവിൽ ലഭ്യമാകും.