ഹോട്ടല്‍മുറിയില്‍ കയറും മുന്‍പ് ലൈറ്റ് ഓണ്‍ ചെയ്യരുത്; വിദഗ്ധയുടെ മുന്നറിയിപ്പ്

കൊച്ചി :ഒരു ഹോട്ടല്‍മുറിയിലേക്ക് കയറുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് ലൈറ്റ് ഓണ്‍ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അപകടമാകാമെന്ന മുന്നറിയിപ്പുമായി ഹോട്ടല്‍ മേഖലയിലെ ദീർഘകാല പരിചയമുള്ള ഹെയ്ലി വൈറ്റിംഗ് മുന്നോട്ടുവന്നിട്ടുണ്ട്.ലൈറ്റ് ഓണ്‍ ചെയ്യുന്നതിന് മുന്‍പ് മുറി മങ്ങിയ വെളിച്ചത്തില്‍ പരിശോധിക്കണമെന്നാണ് ഹെയ്ലിയുടെ നിര്‍ദേശം. കാരണം, ഹോട്ടല്‍മുറികളില്‍ സാധാരണയായി കാണപ്പെടുന്ന മൂട്ടകളെ (Bed Bugs) കണ്ടെത്താന്‍ അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് അവർ പറയുന്നു.കട്ടിലിലും സോഫയിലും മെത്തയിലും തലയണകളിലും, ചിലപ്പോള്‍ കർട്ടണുകളിലും വരെ മൂട്ടകള്‍ ഒളിഞ്ഞിരിക്കും.

Advertisements

ചെറിയതും ചിറകില്ലാത്തതുമായ ഇവ മനുഷ്യരക്തം കുടിക്കുന്ന ജീവികളാണ്. ഇവയുടെ കടിയേറ്റാല്‍ ശരീരത്തില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. ചിലപ്പോള്‍ ദിവസങ്ങളോളം അസ്വസ്ഥത തുടരാനും സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ, മുറിയില്‍ പ്രവേശിച്ചയുടന്‍ ലൈറ്റ് ഇടാതെ, ആദ്യം മങ്ങിയ വെളിച്ചത്തില്‍ മൂട്ടകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹെയ്ലി ഉപദേശിക്കുന്നു. മൂട്ടകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍, അതിന്റെ ഫോട്ടോ എടുത്ത് ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ അറിയിക്കണമെന്നും അവർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഭൂരിഭാഗം ഹോട്ടലുകളും അതിഥികള്‍ക്ക് റീഫണ്ട് നല്‍കാറുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

Hot Topics

Related Articles