മാലദ്വീപ്:ഹണിമൂൺ സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമായി മാറിയ മാലദ്വീപ് തന്നെ ഇനി കടലിനടിയിലാകുമെന്ന ഭീഷണിയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ള ദ്വീപസമൂഹമായതിനാൽ മണ്ണൊലിപ്പും സമുദ്രനിരപ്പ് ഉയരുന്നതുമാണ് രാജ്യം മുഴുവനും ഭീഷണിയിലാക്കുന്നത്.2050ഓടെ സമുദ്രനിരപ്പ് 30 മുതല്‍ 50 സെ.മീ വരെ കൂടി ഉയർന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടെ മാലദ്വീപിന്റെ 70 ശതമാനത്തോളം പ്രദേശം വെള്ളത്തിനടിയിലാകും. 2100 ആകുമ്പോഴേക്കും അവസ്ഥ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.മാലദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം 2.4 മീറ്റര്‍ മാത്രമാണ്. ഇതിലും സമുദ്രനിരപ്പ് കവിഞ്ഞുയരുമ്പോള്‍ രാജ്യം പൂർണമായും മുങ്ങിപ്പോകും.
കഴിഞ്ഞ വര്‍ഷം തലസ്ഥാനമായ മാലെയില്‍ ഉയര്‍ന്ന തിരമാലകള്‍ വൻ വെള്ളപ്പൊക്കം സൃഷ്ടിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിരുന്നു.പവിഴപ്പുറ്റുകള്‍ ചൂടുവെള്ളത്തില്‍ നശിക്കുന്നത് തീരത്ത് കൂടുതല്‍ തിരമാലകള്‍ അടിച്ചുകയറാനും കൃഷി തകര്‍ന്നു ടൂറിസം വരുമാനവും ഇടിയാനും കാരണമായി. മാലദ്വീപിന്റെ 60% ജനങ്ങളും ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. മത്സ്യബന്ധനവും പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പുകളുണ്ട്.സമുദ്രനിരപ്പ് ഉയരുന്നത് ആരോഗ്യ പ്രശ്നങ്ങളേയും കുടിയൊഴിപ്പുകളേയും സൃഷ്ടിക്കുന്നു. ശുദ്ധജലത്തില്‍ ഉപ്പുജലം കയറുന്നതോടെ കോളറ പോലുള്ള രോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും വര്‍ധിക്കും. 540,000 പേരെ മറ്റുരാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം വരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇതൊന്നും മാലദ്വീപ് മാത്രം നേരിടുന്ന പ്രശ്നമല്ല. ടുവാലു, കിരിബത്തി, മാര്‍ഷല്‍ ദ്വീപുകള്‍ തുടങ്ങിയ ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ക്കും സമാന ഭീഷണിയുണ്ട്. കിരിബത്തി പ്രസിഡന്റ് ഇതിനകം തന്നെ ഫിജിയില്‍ ഭൂമി വാങ്ങി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിരോധ ശ്രമങ്ങൾ
പ്രതിസന്ധി മറികടക്കാന്‍ മാലദ്വീപ് കടല്‍ഭിത്തികള്‍ നിര്‍മിച്ച് തീരസംരക്ഷണം ആരംഭിച്ചിട്ടുണ്ട്. മാലെയ്ക്ക് സമീപം നിര്‍മിച്ച മനുഷ്യനിര്‍മ്മിത ദ്വീപായ ഹുല്‍ഹുമലെയില്‍ ഇതിനകം 1 ലക്ഷം പേരെ താമസിപ്പിച്ചിട്ടുമുണ്ട്. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ടൂറിസത്തെയും പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രോത്സാഹിപ്പിക്കുന്നുണ്ട്.