പമ്പ: ശബരിമല എല്ലാ വിശ്വാസികൾക്കും പ്രാപ്തമായ ആരാധനാലയം.ആഗോള അയ്യപ്പ സംഗമത്തിന് സംസാരിക്കുകയാണ് മന്ത്രി. അതിനാൽ ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, മാറുന്ന കാലത്തെ അനുസരിച്ച് തീർഥാടകരുടെ എണ്ണം വർധിക്കുന്നതിനാൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യം ഭക്തരിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ ശേഖരിക്കാനാണെന്നും, അദ്ദേഹം പങ്കെടുത്തതിൽ സന്തോഷമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യഥാർഥ ഭക്തർ സംഗമത്തോട് സഹകരിച്ചിട്ടുണ്ടെന്നും, എന്നാൽ ചിലർ ഭക്തജനസംഗമം തടയാൻ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ഇത്തരം നീക്കങ്ങൾ സുപ്രീം കോടതി തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുള്ള ഭക്തന്റെ ലക്ഷണങ്ങൾ പാലിക്കുന്നവരുടെ സംഗമമാണിത് എന്നും, അയ്യപ്പന്റെ ഉറക്കുപാട്ടിലും മതേതരത്വം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിവരാസനവും നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്ററാണ് പാടിയതെന്നും, ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസ് എന്ന ഗായകനാണ് പാട്ട് പാടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം എന്ന വാദത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻപ് ക്ഷേത്രങ്ങൾ നാശത്തിന്റെ വക്കിലായിരുന്നു, എന്നാൽ ദേവസ്വം ബോർഡ് രൂപീകരിച്ചത് ഭക്തരുടെ ആവശ്യപ്രകാരം മാത്രമാണെന്നും, അതിനുശേഷം ജീർണത മാറി എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് ബോർഡിന് 140 കോടി രൂപ സർക്കാർ നൽകിയതും, പലരും ഇതറിയാതെ പെരുമാറുന്നതും സത്യമാണെന്നും അദ്ദേഹം പറഞ്ഞു.ശബരി മലയുടെ “വരുമാനം സർക്കാർ കൈക്കലാക്കുന്നു” എന്ന കാര്യം അസംബന്ധമാണെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.