കലയുടെ നിറപ്പകിട്ടിൽ കോട്ടയം: 50 ഓളം ചിത്രങ്ങളുമായി ‘വാക്ക്’ പ്രദർശനം

കോട്ടയം: ആർട്ട് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 14-ാമത് ചിത്രപ്രദർശനം ‘വാക്ക്’ കോട്ടയം ആർട്ട് ഫൗണ്ടേഷനിൽ ആരംഭിച്ചു. 20-09-2025 ശനിയാഴ്ച രാവിലെ 11.30ന് ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റും കേരള ലളിതകലാ അക്കാദമി മുൻ നിർവാഹക സമിതി അംഗവുമായ ടി.ആർ. ഉദയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റ് ദിലീപ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, എക്സിബിഷൻ ക്യൂറേറ്റർ ശ്രീ ഐസക്ക് നെല്ലാട് സ്വാഗതം ചെയ്തു. ആർട്ടിസ്റ്റ് രശ്മി ശ്രീധർ, കെ എസ് എസ് എസ് സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സി.സി. അശോകൻ എന്നിവർ ആശംസകൾ നേർന്നു.

Advertisements

പ്രദർശനത്തിൽ പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരക്കാമണ്ഡപം വിജയകുമാർ, ബൈജുദേവ്, കെ.ആർ. കുമാരൻ, വർഗീസ് കളത്തിൽ, ശ്രീജപളം, ഡോ. ലതാ ദേവി എൻ.ബി, രശ്മി ശ്രീധർ, സിസ്റ്റർ വിൻസി ജോസഫ്, അഞ്ജലി പി.കെ, മനോജ് നാരായണൻ, രഞ്ജിത് ലാൽ, ബിജി ഭാസ്കർ, ഫാ. റോയി എം. തോട്ടം, ഉണ്ണികൃഷ്ണൻ ടി.ടി, ഐസക്ക് നെല്ലാട്, ദീലിപ് സുബ്രഹ്മണ്യൻ, നിർമൽ ഖാൻ, അഖിൽ വിജയകുമാർ, ആർ.എൻ. നമ്പൂതിരി, സുമേഷ് കാരക്കുന്നേൽ, കുട്ടൻ, ലോലിത നായർ, ഗ്രേസി ഫിലിപ്പ്, എം.എസ്. കലാദേവി, ഷെറിൻ ലിജോയ്, ഡോ. ഫെമിന അസിസ്, മനു വി.ആർ, സുരയ ദാസ് ടി.ആർ എന്നിവരുള്‍പ്പെടെ 50-ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.പ്രദർശനം സെപ്റ്റംബർ 24 വരെ തുടരും. രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Hot Topics

Related Articles