പി സന്തോഷ്കുമാര്‍ എം.പി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക്

കണ്ണൂർ: സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ പി. സന്തോഷ്‌കുമാർ എം.പിയെ ഉൾപ്പെടുത്താൻ സാധ്യത. സന്തോഷ്‌കുമാറിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് നേതൃത്വത്തിന്റെ വിലയിരുത്തലാണ്. സെക്രട്ടറിയേറ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരള ഘടകം മുന്നോട്ടുവയ്ക്കും.അതേസമയം മുതിർന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കുമെന്നാണ് സൂചന. കാനം രാജേന്ദ്രൻ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. ആ ഒഴിവിൽ പ്രകാശ് ബാബുവിനെ മറികടന്ന് ആനി രാജയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവന്നത്.

Advertisements

75 വയസെന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാൽ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം ഏതാനും നേതാക്കൾ ഒഴിവാകേണ്ടിവരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അമർജിത് കൗറിന്റെ പേരും പരിഗണനയിലാണ്.സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് നാളെ ചണ്ഡീഗഡിൽ ആരംഭിക്കും. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലുള്ള പഞ്ചാബ് മണ്ഡി ബോർഡ് പ്രദേശത്താണ് സമ്മേളനം നടക്കുക. സുരവരം സുധാകർ റെഡ്ഡി നഗറിൽ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ സിപിഐഎം, സിപിഐഎംഎൽ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി തുടങ്ങിയ ഇടതുപക്ഷ നേതാക്കൾ പങ്കെടുക്കും.

Hot Topics

Related Articles