റായിപൂർ :ചത്തീസ്‌ഗഡിലെ കൊണ്ടഗോണിയിൽ കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി ഗുരുതര അപകടം. ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് സംഭവം.മത്സരം നടക്കുമ്പോൾ കനത്ത കാറ്റുവീശിയതിനെ തുടർന്ന്, ടെന്റ് സ്ഥാപിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്ബി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. ഇതോടെ ടെന്റിൽ ഉണ്ടായിരുന്ന ആറുപേരിൽ മൂന്ന് പേർക്ക് വൈദ്യുതാഘാതം നേരിടേണ്ടി വന്നു.നാട്ടുകാർ അടിയന്തിരമായി ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, ഡോക്ടർമാർ മൂന്നുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.പോലീസ് വിവരം പ്രകാരം, മരണപ്പെട്ടവരാണ്:സതീഷ് നേത്താം,ശ്യാംലാല്‍ നേത്താം,സുനില്‍ ഛോരി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements