കോട്ടയം ജില്ലയിൽ വനിതാ കമ്മിഷൻ അദാലത്ത്; 15 പരാതികൾ തീർപ്പാക്കി

കോട്ടയം: തൊഴിലിടങ്ങളിൽ വനിതകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ (ഐ.സി.സി) പലയിടത്തും രൂപീകരിച്ചിട്ടില്ലെന്നും രൂപീകരിച്ച സമിതികൾ ചിലയിടങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ.
ആഭ്യന്തരസമിതികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി വനിതാ കമ്മീഷൻറെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന കോട്ടയം അദാലത്തിനുശേഷം കമ്മീഷൻ അംഗം പറഞ്ഞു.

Advertisements

തൊഴിലിടങ്ങളിൽ ജീവനക്കാരുടെ ക്ഷേമസമിതികളും രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. കമ്മീഷൻ ആംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായിയും സിറ്റിംഗിന് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

72 കേസുകൾ പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി. 58 എണ്ണം അടുത്ത
അദാലത്തിലേക്ക് മാറ്റി. ഒരു കേസിൽ കമ്മീഷൻ റിപ്പോർട്ട് തേടുകയും മറ്റൊരു കേസിൽ കൗൺസലിംഗ് നിർദ്ദേശിക്കുകയും ചെയ്തു. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി, കൗൺസലർ ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles