ജനത്തെ വലച്ച് പണിമുടക്ക് ; 48 മണിക്കൂർ പണിമുടക്ക് ഹർത്താലായി : ചൊവ്വാഴ്ചയും പണിമുടക്ക് തുടരും

കോട്ടയം :  കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ രാജ്യ ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന 48മണിക്കൂർ  പണിമുടക്ക് ആരംഭിച്ചു. കോട്ടയത്ത് പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് കോട്ടയത്ത് സർവീസ് നടത്തിയത്. കടകൾ തുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക കടകളും അടച്ച് കിടന്നു.
 
കോട്ടയം ടൗണിൽ  നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനത്തോടു കൂടി നടന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു വിജയിച്ച കർഷക സമരം പോലെ നരേന്ദ്രമോഡിയെ മുട്ടുകുത്തിക്കുന്ന സമരങ്ങൾ വളർന്നുവരേണ്ടത് ഇന്നത്തെ ആവശ്യകതയാണ്. തൊഴിലാളികൾ പൊരുതി നേടിയ തൊഴിലവകാശങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ബിജെപി സർക്കാരിനെതിരെ സമരങ്ങൾ കൂടുതൽ ശക്തിപ്പെട്ടു   വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. ആർ രഘുനാഥ് അധ്യക്ഷത വഹിച്ചു.സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ വി.പി കൊച്ചുമോൻ സ്വാഗതമാശംസിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രസംഗം നടത്തി .  സിപിഐഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ഐ.എൻ.ടി.യു.സി  സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ബഷീർ നന്ദിയോട് ,ടിസി റോയി ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി,രാജീവ് നെല്ലിക്കുന്ന് ജെ.ടി.യു.സി ,എം കെ ദിലീപ് ടി.യു.സി.ഐ, എ.ജെ അജയകുമാർ എ.ഐ.യു.ടി.യു.സി  ,സീമ എസ് നായർ എൻ.ജി.ഒ  യൂണിയൻ, പി.കെ പ്രഭാകരൻ കെ.എസ്.കെ.ടി.യു , ഗ്ലാഡ്സൺ ജേക്കബ് എൻ.എൻ.സി ,അരുൺ ദാസ് കെ.എസ്.ഇ.ബി. ഡബ്യു.എ ,പി ജെ വർഗീസ് ,കെ കൃഷ്ണൻ, അഡ്വക്കേറ്റ് വി.ബി ബിനു, തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, റെജി സക്കറിയ സിഐടിയു ജില്ലാ പ്രസിഡന്റ്,ബാബു കപ്പക്കാല,ബിജു മണ്ഡപം അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടി പണിമുടക്ക് അവസാനിക്കുന്നതാണ് സമരകേന്ദ്രത്തിൽ വിവിധങ്ങളായ കലാപരിപാടികൾ പാട്ടുകൾ പ്രസംഗങ്ങൾ കവിത ആലാപനങ്ങൾ മിമിക്രി തുടങ്ങിയ കലാപരിപാടികളും നടന്നു.

Hot Topics

Related Articles