ഈ ആഴ്ച 12 ചിത്രങ്ങള്‍ ഓ ടി ടി യിലേക്ക്

ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തിയ ഏറ്റവും പുതിയ 12 ചിത്രങ്ങള്‍ പരിചയപ്പെടാം. Sahasam OTT: സാഹസം ഒടിടി

Advertisements

21 ഗ്രാം എന്ന സിനിമയ്ക്കു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ഒടിടിയില്‍ കാണാം. അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, സജിൻ ചെറുകയില്‍, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടില്‍, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സണ്‍നെക്സ്റ്റില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Aalorukkam OTT: ആളൊരുക്കം

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’ ഒടിടിയിലെത്തി. സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മനോരമ മാക്സില്‍ ചിത്രം കാണാം.

Thaal OTT: താള്‍

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസണ്‍ പോള്‍ നായകനായ ‘താള്‍’ എന്ന ചിത്രം മനോരമ മാക്സില്‍ കാണാം. ആൻസണ്‍ പോളിനൊപ്പം രാഹുല്‍ മാധവ്, ആരാധ്യ ആൻ., രണ്‍ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാർ മറീന മൈക്കിള്‍, വല്‍സാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Checkmate OTT: ചെക്ക്‌മേറ്റ്

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്‌മേറ്റ്’ ഒടിടിയില്‍. സി5 ലൂടെയാണ് ചെക്ക്‌മേറ്റ് ഒടിടിയിലെത്തിയത്. ലാല്‍, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Maine Pyar Kiya OTT: മേനേ പ്യാർ കിയ

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘മേനേ പ്യാര്‍ കിയ’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സ്‌ലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്ബിള്ളി, ജെറോം, മുസ്തഫ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോരമ മാക്സില്‍ ചിത്രം കാണാം.

Mehfil OTT: മെഹ്ഫില്‍

മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത‌ ‘മെഹ്ഫില്‍’ ഒടിടിയില്‍ എത്തി. മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാല്‍, മനോജ്‌ ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായണ്‍, ജി. വേണുഗോപാല്‍, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം മനോരമ മാക്സില്‍ കാണാം.

Kalaratri OTT: കാളരാത്രി

ആനന്ദ് രൃഷ്ണരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രം ഇപ്പോള്‍ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സില്‍ ചിത്രം കാണാം.

Apoorva Puthranmaar OTT: അപൂർവ്വ പുത്രന്മാർ
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എല്‍, ശ്രീജിത്ത് സംവിധാനം ചെയ്ത ‘അപൂർവ്വ പുത്രന്മാർ’ ഒടിടിയില്‍ എത്തി. പായല്‍ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെകൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോള്‍ഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വിത്സണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.

Pulli OTT: പുള്ളി
ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത പുള്ളി ഒടിടിയില്‍ എത്തി. മനോരമ മാക്സില്‍ ചിത്രം കാണാം.

Madharaasi OTT: മദ്രാസി
തമിഴ് നടൻ ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘മദ്രാസി’ ഇപ്പോള്‍ ഒടിടിയില്‍ കാണാം. മലയാളി താരം ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ശ്രീലക്ഷ്മി മൂവീസ് നിര്‍മിച്ച ചിത്രത്തില്‍ വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് മദ്രാസി ഒടിടിയിലെത്തിയിരിക്കുന്നത്.

Thambachi OTT: തമ്ബാച്ചി
രാഹുല്‍ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായ തമ്ബാച്ചി ഒടിടിയിലേക്ക്. നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തമ്ബാച്ചി’ ഇന്ന് അർദ്ധരാത്രിയോടെ (ഒക്ടോബർ 4) മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

സുധീർ കരമന, ചെമ്ബില്‍ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Hot Topics

Related Articles