കോട്ടയം: ജില്ലയിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. 74 പേർ രോഗമുക്തരായി. 1836 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 27 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 524 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447355 പേർ കോവിഡ് ബാധിതരായി. 445441 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-9
മുത്തോലി-4
മണർകാട്, ചിറക്കടവ്, കരൂർ-3
ഭരണങ്ങാനം, കാണക്കാരി, മാടപ്പള്ളി, വാകത്താനം-2
കാഞ്ഞിരപ്പള്ളി, തലപ്പലം, ഈരാറ്റുപേട്ട, കൂരോപ്പട, ഉഴവൂർ, വൈക്കം, മണിമല, കടനാട്, പള്ളിക്കത്തോട്, വെള്ളൂർ, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാൽ, ചങ്ങനാശേരി, വാഴപ്പള്ളി, വെച്ചൂർ, കൊഴുവനാൽ, വിജയപുരം, കുറവിലങ്ങാട്, കുറിച്ചി- 1