ആറ് സീറ്റ് ചോദിച്ച് കേരള കോൺഗ്രസ്; മൂന്ന് സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്; കോട്ടയം നഗരസഭയിലെ സീറ്റ് വിഭജന ചർച്ചകൾ യുഡിഎഫിൽ തുടരുന്നു

കോട്ടയം: ആറ് സീറ്റ് ചോദിച്ച കേരള കോൺഗ്രസിന് മൂന്നു സീറ്റ് നൽകാമെന്ന യുഡിഎഫിന്റെ തീരുമാനത്തിൽ തട്ടി കോട്ടയം നഗരസഭയിലെ സീറ്റ് വിഭജന ചർച്ചകൾ തടഞ്ഞു നിൽക്കുന്നു. മൂന്നു സീറ്റുകൾ ചോദിച്ച മുസ്ലീം ലീഗിന് മൂന്നും നൽകാമെന്ന ധാരണയായി എങ്കിലും ഏതൊക്കെ സീറ്റ് വേണമെന്ന കാര്യത്തിലുള്ള ചർച്ചകളും വഴിമുടക്കിയായി നിൽക്കുന്നുണ്ട്.

Advertisements

ഇന്ന് രാവിലെ 11 മണിയ്ക്ക് കോട്ടയം നഗരസഭയിലെ സീറ്റ് നിർണ്ണയ ചർച്ച തീരുമാനിക്കാൻ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ. ചർച്ചകളിൽ നിന്നും മുസ്ലീം ലീഗ് വിട്ടു നിൽക്കുകയായിരുന്നു. കോട്ടയം നഗരസഭയിലെ നാല്, 42, 43 വാർഡുകളാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ, ഈ വാർഡുകൾ വിട്ടു നൽകുന്നത് സംബന്ധിച്ചു നിലവിൽ യുഡിഎഫിൽ ധാരണയായിട്ടില്ല. 43 ആം വാർഡ് നൽകാമെന്ന് തത്വത്തിൽ ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ, നാലാം വാർഡോ രണ്ടാം വാർഡോ നൽകണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം നഗരസഭയിൽ മത്സരിക്കാൻ ആറു സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ, മൂന്നു സീറ്റ് നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. കോട്ടയം നഗരസഭയിലെ മൂന്നും അഞ്ചും വാർഡുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാമെന്ന് ധാരണയായിട്ടുണ്ട്. രണ്ട്, ഒൻപത്, 50 വാർഡുകളിൽ ഏതെങ്കിലും കൂടി നൽകണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. ഇന്ന് വൈകിട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടക്കും.

Hot Topics

Related Articles