ഭക്ഷണശാലകളുടെ ശുചിത്വനിലവാരം; കൊല്ലം ജില്ലയില്‍ ആദ്യമായി ഭക്ഷ്യവകുപ്പിന്റെ ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് സുപ്രീം എക്‌സ്പീരിയന്‍സയ്ക്ക്

കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷന്‍ ആശയവുമായി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ച സുപ്രീം എക്‌സ്പീരിയന്‍സയ്ക്ക് ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ ഭക്ഷ്യവകുപ്പ് നല്‍കുന്ന ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഭക്ഷണശാലയ്ക്ക് ലഭിക്കുന്നത്. കളക്ടര്‍ അഫ്‌സാന പര്‍വീണില്‍ നിന്ന് സുപ്രീം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഫ്സല്‍ മുസലിയാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഉപഭോക്താക്കള്‍ക്ക് ഏഴോളം വ്യത്യസ്ത ഫുഡ് എക്സ്പീരിയന്‍സ് പകര്‍ന്നു നല്‍കുന്നതിനായി ഗോര്‍മെറ്റ്( ഫുഡ് മാര്‍ക്കറ്റ് ), സ്ട്രീറ്റ് ഫുഡ് കോര്‍ണര്‍, ഫൈന്‍ ഡൈന്‍ റസ്റ്ററന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, ബാങ്ക്വറ്റ് ഹാള്‍, റൂഫ് ടോപ്പ് ഡൈനിങ് തുടങ്ങിയവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണ് നാലു നിലകളിലായി നാല്‍പ്പതിനായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന സുപ്രീം എക്‌സ്പീരിയന്‍സയെന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് അഫ്സല്‍ മുസലിയാര്‍ പറഞ്ഞു. സുപ്രീം ഫുഡ് കോര്‍പ്പറേറ്റ് ഹൗസിന്റെ ഏറ്റവും പുതിയ ബ്രാന്‍ഡാണ് സുപ്രീം എക്സ്പീരിയന്‍സയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ജലത്തിന്റെ ഗുണനിലവാരം, പൊതുവായ ഭക്ഷ്യസുരക്ഷാ സംവിധാനം,കീടനിയന്ത്രണ സംവിധാനം, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം,പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട്, തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 33 ഭക്ഷണശാലകളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ അസി. കമ്മിഷണര്‍ എസ്.അജി, സുപ്രീം ഗ്രൂപ്പ് ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ഷബീര്‍ അഹമ്മദ്, റസ്റ്ററന്റ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ റെയ്നോള്‍ഡ് തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തില്‍- കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണില്‍ നിന്ന് സുപ്രീം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഫ്സല്‍ മുസലിയാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. ഭക്ഷ്യസുരക്ഷ അസി. കമ്മിഷണര്‍ എസ്.അജി, സുപ്രീം ഗ്രൂപ്പ് ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ഷബീര്‍ അഹമ്മദ്, റസ്റ്ററന്റ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ റെയ്നോള്‍ഡ് എന്നിവര്‍ സമീപം.

Hot Topics

Related Articles