ഡല്‍ഹി: ടി20 ലോകകപ്പില്‍ കളിക്കുന്ന വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്ത്യൻ വംശജരാണ് കളിക്കുന്നത്. ഇവരില്‍ പലരും രഞ്ജി ട്രോഫി അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകള്‍ കളിച്ചവരാണ് എന്നതാണ് പ്രത്യേകത.ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോയവരും ക്രിക്കറ്റ് സ്വപ്നങ്ങളുമായി നാട് വിട്ടവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്.
അമേരിക്ക, കാനഡ, ഒമാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഇന്ത്യൻ വംശജരാണ്. കാനഡ ടീമില്‍ 11 ഇന്ത്യൻ വംശജരാണ് ഉള്ളത്. യു എസ് ടീമില്‍ ഒൻപതും ഒമാൻ,യു എ ഇ ടീമുകളില്‍ ഏഴ് വീതവും ഇന്ത്യൻ വംശജരുണ്ട്. പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ വംശജരായ താരങ്ങളെ പരിചയപ്പെടാം. മുംബൈയില്‍ ജനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സൗരഭ് നേത്രവല്‍ക്കർ. നിലവില്‍ യു എസ് ക്രിക്കറ്റ് ടീമിനായി കളിക്കുന്നു. ലെഫ്റ്റ്-ആം ഫാസ്റ്റ് ബൗളർ ആയി ആണ് താരം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറിയപ്പെടുന്നത്. 2010-ല്‍ അണ്ടർ -19 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. രഞ്ജി ട്രോഫി, വിജയ ഹസാരേ ട്രോഫി പോലുള്ള ആഭ്യന്തര ടൂർണമെന്റുകളിലും സൗരഭ് കളിച്ചിട്ടുണ്ട്. 2015 ല്‍ യു എസിലേക്ക് പഠനത്തിനായി താരം പോകുകയായിരുന്നു. 2019-ല്‍ യു എസ് ടീമില്‍ ആരങ്ങേറിയ സൗരഭ് 2024 ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായാ സൂപ്പർ ഓവറില്‍ വിജയം നേടുന്നതില്‍ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ്.
പഞ്ചാബില്‍ ജനിച്ച ദില്‍പ്രീത് ബജ്വ നിലവില്‍ കാനഡ ക്രിക്കറ്റ് ടീമിനായാണ് കളിക്കുന്നത്. 23 വയസുകാരനായ താരം ഓഫ് സ്പിന്നറും വലം കൈ ബാറ്ററുമാണ്. കാനഡ പ്രൊഫഷണല്‍ ടി20 ടൂർണമെന്റിലെ പ്രകടനമാണ് താരത്തിന് വലിയ ദേശിയ ടീമിലേക്ക് വഴി തുറന്നത്. കാനഡയ്ക്കായി ഇതുവരെ ഒൻപത് ഏകദിന മത്സരങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2026 ടി20 ലോകകപ്പില്‍ കാനഡ ടീമിനെ നയിക്കുക ദില്‍പ്രീത് ബജ്വ ആണ്.
പഞ്ചാബില്‍ ജനിച്ച ജസ്പ്രീത് സിങ് നിലവില്‍ ഇറ്റലി ദേശിയ ക്രിക്കറ്റ് താരം ആണ്. മീഡിയം പേസറും വലം കൈ ബാറ്ററുമാണ് താരം. 2018-2019 ല്‍ ലോകകപ്പിന്റെ യൂറോപ്യൻ യോഗ്യതാ റൗണ്ടിലാണ് ഇറ്റലി ടീമില്‍ എത്തിയത്. ഇതുവരെ 27 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 23 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
നെതർലൻഡ്സ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജനായ ഓഫ് സ്പിന്നർ ബൗളറാണ് ആര്യൻ ദത്ത്. പഞ്ചാബ് സ്വദേശികളായ ദമ്പതിമാരുടെ മകനായി നെതർലൻഡ്സില്‍ തന്നെയാണ് താരം ജനിച്ചത്. 53 ഏകദിനവും 26 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുള്ള താരം 335 റണ്‍സും 87 വിക്കറ്റും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
ജതീന്ദർ ജതീന്ദർ സിങ് പഞ്ചാബില്‍ ജനിച്ച ഒരു ക്രിക്കറ്റ് താരമാണ്. നിലവില്‍ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിനായി കളിക്കുന്നു. ടീമിലെ മുൻനിര ബാറ്ററായ ജതീന്ദർ ഓഫ് സ്പിൻ ബൗളർ കൂടിയാണ്. 2015 ല്‍ ഒമാൻ ടീമിനായി അരങ്ങേറ്റം നടത്തിയ താരം 61 ഏകദിനവും 72 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്.


