കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ആദ്യ വിജയം നേടി പാക്കിസ്ഥാൻ. ദുർബലരായ നെതർലൻഡ്സിന് എതിരെ അവസാന മൂന്ന് പന്ത് ബ്ാക്കി നിൽക്കെ മൂന്നു വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ച് കയറിയത്. സ്കോർ – നെതർലൻഡ്സ് – 147. പാക്കിസ്ഥാൻ – 148-7.
ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നേടിയ സൽമാൻ മിശ്രയും രണ്ട് വീതം വിക്കറ്റ് നേടിയ അബ്രാർ അഹമ്മദും, സലിം അയൂബും മുഹമ്മദ് നവാസും ഒരു വിക്കറ്റ് നേടിയ ഷഹീൻ ഷാ അഫ്രീദിയും ചേർന്നാൽ നെതർലൻഡ്സിനെ 150 കടക്കാതെ പിടിച്ചു കെട്ടിയത്. നെതർലൻഡ് നിരയിൽ ലെവിറ്റ് (24), ബാസ് ഡി ലീഡ്സ് (30), കോളിൻ അക്രാമൻ (20), സ്കോട്ട് എഡ്വേർഡ് (37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ 114 ന് ഏഴ് എന്ന നിലയിൽ തകർന്നു. 11 പന്തിൽ 29 റണ്ണടിച്ച ഫഹീൻ അഷറഫ് ആണ് പാക്കിസ്ഥാനെ വിജയിപ്പിച്ചത്.


