കോട്ടയം : സാധാരണക്കാരന്റെ നൻമീൻ എന്നറിയപ്പെടുന്ന ചൂരമീൻ മൽസ്യഫെഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. വിപണിയിൽ ഉയർന്ന വിലയുള്ള നൻമീൻ മോതാ കാളാച്ജി തുടങ്ങിയ മിനുകളാണ് വലിയ മൽസ്യങ്ങളുടെ ഗണത്തിൽ വിൽപ്പന നടത്തുന്നത്. ഇവയ്ക്ക് ആയിര൦ രൂപയ്ക്ക് അടുത്ത് കിലോയിക്ക് വിലവരു൦. ആഞ്ഞുറു രൂപായിൽ താഴെ വിലവരുന്നതു൦ പോഷക സമൃദ്ധമായ ചൂരമീനെ അവഗണിച്ചിരിക്കുകയാണ്. മൽസ്യഫെഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ചൂരമീൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായു൦ അദ്ദേഹം പറഞ്ഞു.
Advertisements


