ആർ.എസ്.എസിൻ്റെ കൊടികൾ തീ വച്ച് നശിപ്പിച്ച് റീൽസ് ഷൂട്ടിംങ്: കേസെടുത്ത് പൊലീസ് 

കണ്ണൂർ :  ചൊക്ലിയില്‍ ആർഎസ്‌എസിൻ്റെ കൊടികള്‍ തീവെച്ച്‌ നശിപ്പിച്ച്‌ റീല്‍സ് ചിത്രീകരിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ചൊക്ലി പള്ളിക്കുനിയില്‍ നിന്നും മോന്താല്‍ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സ് ഷെല്‍ട്ടറിന് മുകളിലും, കൊടിമരത്തിലും കെട്ടിയ കൊടികള്‍ അഴിച്ച്‌ തീവെച്ച്‌ റീല്‍സ് ചിത്രീകരിച്ച്‌ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തത്.

Advertisements

Hot Topics

Related Articles