മാടപ്പള്ളി പഞ്ചായത്തിൽ പൈപ്പ് പൊട്ടി വൻ നാശം ; പ്രദേശത്തെ വീടിൻ്റെ ചുറ്റു മതിൽ തകർന്നു 

കോട്ടയം : മാടപ്പള്ളിയിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി വീടിൻ്റെ മതിൽ തകർന്നു. മാടപ്പള്ളി രണ്ടാം വാർഡ് വെള്ളികുന്നേൽ വി.എ തോമസിൻ്റെ വീടിനാണ് നാശം സംഭവിച്ചത്.  പൈലിക്കവല പൊങ്കന്താനം ഭാഗത്തു വെള്ളൂക്കുന്നു റോഡിൽ വുള്ളുക്കുന്നു പ്രേദേശത്ത് പൈപ്പ് ലൈൻ പൊട്ടിയാണ് നാശം സംഭവിച്ചത്. ഈ പ്രദേശത്തു താമസിക്കുന്ന തോമസിന്റെ ഭനത്തിന്റെ മതിൽ ഇടിഞ്ഞു നിരവധി നാശം സംഭവിച്ചിട്ടുണ്ട്.  കുട്ടികളും മുതിർന്നവരും ഉള്ള വീട്ടിൽ വലിയ ശബ്ദം കേട്ടാണ് ഓടിമാറിയത്. അതിനാൽ വൻ അപകടം ഒഴിവായി. വീട്ടുകാർ വാർഡ് മെമ്പർ സോബിച്ചൻ കണ്ണമ്പള്ളിയെ അറിയിച്ചതിനെ തുടർന്ന്,   മെമ്പർ വാട്ടർ അതോറിറ്റിയിൽ അറിയിച്ച പ്രകാരം വാട്ടർ സപ്ലൈ ഓഫ്‌ ആക്കിയാണ് വെള്ളം ഒഴുക്ക് നിർത്തിയത്.  നിരവധി സാമ്പത്തിക നാശ നഷ്ടം ഉണ്ടായി സംഭവത്തിൽ എം എൽ ക്കും, വാട്ടർ അതൊറിറ്റിക്കും പരാതി നൽകിയതായി വാർഡ് മെമ്പർ സോബിച്ചൻ കണ്ണമ്പള്ളി അറിയിച്ചു.

Advertisements

Hot Topics

Related Articles