സീതാറാം യച്ചൂരി വീണ്ടും സി.പി.എം ജനറൽ സെക്രട്ടറി : പി.ബിയിലേയ്ക്ക് വിജയരാഘവൻ; കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങൾ

കണ്ണൂർ : സീതാറാം യച്ചൂരിയെ വീണ്ടും സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂരിൽ ചേർന്ന പാർട്ടി കോൺഗ്രസാണ് യച്ചൂരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ സി.പി.എം പി.ബി യിലേക്കും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായി പി.രാജീവ്, കെ.എൻ. ബാലഗോപാൽ, സി.എസ്.സുജാത, പി. സതീദേവി എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു. തുടർന്ന് ജനറൽ സെക്രട്ടറിയേയും പി.ബി,സി.സി അംഗങ്ങളേയും തെരഞ്ഞെടുത്തു.വൈകിട്ട് നടക്കുന്ന വൻ റാലിയോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
മഹാറാലി കണ്ണൂരിനെ ചെങ്കടലാക്കും. കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ രണ്ടുലക്ഷം പേർ അണി നിരക്കും. പാർട്ടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാവിലെ തന്നെ കണ്ണൂരിലേക്ക്‌ ജനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണ്‌ റാലി നിശ്‌ചയിച്ചതെങ്കിലും കേരളമാകെയും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും ജനം ഒഴുകിയെത്തുകയാണ്‌.
പകൽ മൂന്നിന്‌ ബർണശേരി നായനാർ അക്കാദമിയിൽനിന്ന്‌ റെഡ്‌ വളന്റിയർ മാർച്ചിന്റെ അകമ്പടിയിൽ പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ കെ ജി നഗറിലേക്ക്‌ നീങ്ങും. ജില്ലയിലെ 25,000 റെഡ്‌ വളന്റിയർമാരിൽ നിന്ന്‌ തെരഞ്ഞെടുത്ത 2000 പേരാണ്‌ മാർച്ച്‌ ചെയ്യുക. ഇതിൽ 1000 വനിതകളാണ്‌.

Hot Topics

Related Articles