ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് കാർ ഓടിച്ച് കയറ്റി : ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം ; ആക്രമണത്തിൽ തിരുവല്ല നഗരസഭ വൈസ് ചെയർമാനും പരിക്ക്

തിരുവല്ല : ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ ഗുണ്ടാ ആക്രമണം. പള്ളിയുടെ മുറ്റത്ത് എത്തിയ സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്.
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെയായിരുന്നു ഗുണ്ടാ ആക്രമണം.

Advertisements

തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജടക്കമുള്ള നാല് പേർക്കെതിരെ കുരുമുളക് സ്പ്രേ അടിച്ചു. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫിലിപ്പ് ജോർജ് , സ്റ്റീഫൻ ജോർജ് , ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം . കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു.

Hot Topics

Related Articles