സഞ്ജുവിന് വീണ്ടും തിരിച്ചടിയോ….? ഏഷ്യാക്കപ്പിൽ മികച്ച ടീമിനെ അയക്കാൻ ബിസിസിഐ 

ന്യൂഡൽഹി: ജപ്പാനില്‍ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ടീമുകളെ അയക്കാന്‍ ബിസിസിഐ. പുരുഷ-വനിതാ ടീമുകളുടെ സാധ്യതാ പട്ടിക ബിസിസിഐ ഫൈനലൈസ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിനെ ഇന്ത്യ അതീവ ഗൗരവത്തോടെ കാണുന്നത്.

Advertisements

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ച താല്‍ക്കാലിക പട്ടിക പ്രകാരം സൂര്യകുമാര്‍ യാദവ് പുരുഷ ടീമിനെയും ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ടീമിനെയും നയിക്കും. മുന്‍കാലങ്ങളില്‍ രണ്ടാം നിര ടീമുകളെയാണ് അയച്ചിരുന്നതെങ്കില്‍, ഇത്തവണ അന്താരാഷ്ട്ര മത്സരക്രമത്തില്‍ മറ്റ് തടസ്സങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023-ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. ഇത്തവണ കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

മള്‍ട്ടി-സ്പോര്‍ട്സ് ഇവന്റുകളില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടിക്കൊടുക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു ഇല്ലാത്ത ടീമിനെയാണ് ബിസിസിഐ അനൗദ്യോഗികമായി തെരഞ്ഞെടുത്തത്. ടി20 ലോകകപ്പ് കളിച്ച ടീമിലെ പ്രഖുരെല്ലാം ടീമിലുണ്ട്. ലോകകപ്പ് ടീമിലെത്തിയ ശേഷം നിരാശപ്പെടുത്തിയ സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക പ്രയാസമായിരിക്കും. ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്ത മോശം പ്രകടനം നന്നെയാണ് സഞ്ജുവിന് പുറത്തേക്കുള്ള വഴിതെളിയിച്ചത്.

ലോകകപ്പില്‍ കളിച്ച മിക്ക താരങ്ങളും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരുന്ന ഇംഗ്ലണ്ട് പര്യടനം മുന്‍നിര്‍ത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ബിസിസിഐ ഫൈനലൈസ് ചെയ്ത സാധ്യതാ ടീമുകള്‍ താഴെ. 

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്.

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, രേണുക താക്കൂര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

Hot Topics

Related Articles