ഫെയ്സിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; കലേഷ് രാമാനന്ദ് നായകമാകും 

അങ്കാളമ്മൻ ഫിലിംസിന്റെ ബാനറില്‍ മുരുകേശൻ, റോച്ച്‌ ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ഫെയ്‌സസി’ന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം മാർച്ച്‌ 6ന് തീയേറ്ററുകളില്‍ എത്തുന്നു. നവാഗതനായ നീലേഷ് ഇ കെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികള്‍.

Advertisements

സരയു, അർജുൻ ഗോപാല്‍, ശിവജി ഗുരുവായൂർ, RJ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിള്‍, ലാലി, TS സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫല്‍ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹൃദയം, വർഷങ്ങള്‍ക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കിരണ്‍ വേണുഗോപാല്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നൗഫല്‍ ഹുസൈൻ, കലാ സംവിധാനം – സജിത്ത് മുണ്ടയാട്, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം – മെർലിൻ ലിസബെത്, സംഘട്ടനം – ബ്രൂസ്‌ലീ രാജേഷ്, അഡിഷണല്‍ സ്ക്രീൻപ്ലേ – നൗഫല്‍ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, സ്റ്റീല്‍സ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ – മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles