സൊമാലിയയിലെ തുർക്കി ഇടപെടലിന് പകരമായി ഒരു ബില്യണ്‍ ഡോളർ (ഏതാണ്ട് 9.309 കോടി രൂപ) ആവശ്യപ്പെട്ട ഉഗാണ്ട സൈനിക മേധാവി മുഹൂസി കൈനെരുഗാബ, തനിക്ക് ഭാര്യയായി ഏറ്റവും സുന്ദരിയായ തുർക്കി യുവതിയെയും നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2022 -ല്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് വാർത്താ പ്രാധാന്യം നേടിയ ആളാണ് മുഹൂസി കൈനെരുഗാബ. ഉഗാണ്ടൻ ആർമി ചീഫ് ജനറലായ മുഹൂസി കൈനെരുഗബ, പ്രസിഡന്‍റ് യോവേരി മുസെവേനിയുടെ മകനാണ്.
ഒരു ബില്യണ്‍ ഡോളർ, പിന്നെ സുന്ദരിയായ വധുവും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉഗാണ്ടയുടെ സൈനിക മേധാവി ജനറല്‍ മുഹൂസി കൈനെരുഗാബ, തുർക്കിയില്‍ നിന്ന് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനായി ഉഗാണ്ട ദീർഘകാലമായി നല്‍കിയ സൈനിക സംഭാവനകള്‍ക്ക് ഒരു ബില്യണ്‍ ഡോളർ നല്‍കണമെന്നാണ് കൈനെരുഗാബയുടെ ആദ്യ ആവശ്യം. രണ്ടാമത്തേത്, തികച്ചും വ്യക്തിപരമായ ആവശ്യമായിരുന്നു. രാജ്യത്തെ ഏറ്റവും സുന്ദരിയായ യുവതിയെ കൈമാറുക. അവരെ മുഹൂസി വിവാഹം കഴിക്കും. അതേസമയം തുർക്കി തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഉഗാണ്ടൻ തലസ്ഥാനമായ കമ്ബാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുമെന്നും മുഹൂസി ഭീഷണിപ്പെടുത്തി.

