ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് ഈ ലിങ്ക് https://share.google/0ryiP7teRJdIkRtEK ഉപയോഗിക്കുക.
കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കുട്ടികൾക്കുള്ള അവധിക്കാല വിനോദ – വിജ്ഞാന – വ്യക്തിത്വ വികസന ക്യാമ്പ് മാമ്പഴക്കൂട്ടം 2026 ഏപ്രിൽ 28,29,30 തീയതികളിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ വ്യക്തികൾ നയിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകൾ, വിനോദ, വിജ്ഞാന കൂട്ടായ്മകൾ , വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ സാന്നിധ്യം എന്നിവ ക്യാമ്പിൻ്റെ ഭാഗമായുണ്ടാകും. പങ്കെടുക്കുവാനാഗ്രഹിക്കുന്ന കുട്ടികൾ 300 രൂപ (മുന്നൂറ്) മുൻകൂറായി അടച്ച് പേര് രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്യുന്നതിലേയ്ക്ക് ആവശ്യമായ അപേക്ഷാ ഫോം ശാഖകളിൽ നിന്ന് ലഭിക്കുന്നതാണ്. ശാഖാ മുഖാന്തിരമോ, അംഗങ്ങൾ നേരിട്ടോ പ്രസ്തുത അപേക്ഷകൾ 25.04.2026ന് മുൻപായി യൂണിയൻ ആഫീസിൽ എത്തിക്കേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് ഈ ലിങ്ക് ( https://share.google/0ryiP7teRJdIkRtEK ) ഉപയോഗിക്കുക. പ്രസ്തുത ക്യാമ്പിൽ 12 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനമുണ്ടായിരിക്കുക. പ്രതിസന്ധികൾ ഏറെയുള്ള ഈ കാലഘട്ടത്തിൽ മത്സരബുദ്ധിയോടെ ജീവിതവിജയം കൈവരിക്കുവാനും. പ്രശ്നങ്ങളെ ധൈര്യസമേതം അഭിമുഖീകരിക്കുവാനും വരും തലമുറയ്ക്ക് ഏറെ പ്രയോജനകരമായ ക്യാമ്പിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കണമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

