കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം

കോട്ടയം: സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം. രണ്ടു വിഭാഗങ്ങളിലായി എട്ടു കുട്ടികളാണ് സ്‌കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. സയൻസിൽ ആറു കുട്ടികളും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ രണ്ട് കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പി.എ അഞ്ജലി, അഞ്ജലി മോഹൻ, സാന്ദ്ര മെറിൻ, ശ്രീസുധാ അപ്പുക്കുട്ടൻ, ആരോൺ ബിജു, നെഹിദ നജീബ് എന്നിവരാണ് സയൻസിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. അലൻ മാണി , ദേവിക ജഗദീഷ് എന്നിവർ ഹ്യുമാനിറ്റീസിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി.

Advertisements

Hot Topics

Related Articles