അമേരിക്കൻ ലോകകപ്പിൽ നിന്നും ബെൽജിയം പുറത്തേയ്ക്ക്; സ്‌പെയിൻ ഫ്രാൻസിനെ സെമിയിൽ നേരിടും ; സ്‌പെയിനിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്

ലോസ് ആഞ്ചൽസ്: അമേരിക്കൻ ലോകകപ്പിൽ സ്‌പെയിനോട് ക്വാർട്ടറിൽ തോറ്റ് ബെൽജിയം പുറത്തേയ്ക്ക്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്‌പെയിൻ ബെൽജിത്തെ പരാജയപ്പെടുത്തിയത്. ഇതോടെ ലോകകപ്പിന്റെ സെമി ഫൈനലിൽ ഫ്രാൻസ് സ്‌പെയിനെ നേരിടും. ആറു മത്സരത്തിന് ശേഷം ക്ലീൻ ഷീറ്റിലാതെ സ്‌പെയിൻ വിജയം നേടിയ മത്സരം കൂടിയാണ് കടന്നു പോകുന്നത്.

Advertisements

മത്സരത്തിൽ ആദ്യം മുതൽ ഇരുടീമുകളും ആക്രമണം തന്നെ കടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 30 ആം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെയാണ് സ്‌പെയിൻ മുന്നിലെത്തിയത്. ആക്രമിച്ചു കളിച്ച സ്‌പെയിനിന്റെ യാമിൻ യമാൽ അടിച്ച പന്ത് ബെൽജിയം കീപ്പർ കോർട്ടിയാസ് അടിച്ചകറ്റിയത് വന്നു വീണത് റൂയിസിന്റെ കാലിൽ. റൂയിസിന്റെ ഷോട്ട് നേരെ ബെൽജിയത്തിന്റെ വലയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ബെൽജിയം ഒപ്പമെത്തി. ചാൾസി ഡി കെറ്റൽകാരെയാണ് 41 ആം മിനിറ്റിൽ ബെൽജിയത്തെ ഒപ്പമെത്തിച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ ചടുലമായ ആക്രമണങ്ങളുമായി സ്‌പെയിനും, ലുക്കാക്കുവിനെ ഇറക്കി ആക്രമണം കടുപ്പിച്ച് ബെൽജിയവും ഒപ്പത്തിനൊപ്പം നിന്നു. എന്നാൽ, വീണ്ടും യമാൽ നൽകിയ മുന്നേറ്റത്തിന് ഒടുവിൽ സബ് സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മൈക്കിൾ മറീനോ പന്ത് വലയിൽ എത്തിച്ച് സ്‌പെയിനിന് വിജയവും സെമി ബർത്തും സമ്മാനിച്ചു.

Hot Topics

Related Articles