പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍; കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി

പത്തനംതിട്ട :കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ വേതന വര്‍ദ്ധനവിനും ജോലിഭാരം കുറയ്ക്കുന്നതിനും യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.സംഘടനയിൽ പുതിയതായി എത്തിയ 86 അംഗങ്ങളെ സ്വീകരിച്ചു.
എഫ്.ഇ.ഇ.എ ജില്ലാ പ്രസിഡന്‍റ് അഞ്ജന്‍ എ.ആര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ് .എസ്, എസ്. സുശീലന്‍, ഷിന്‍ ശ്യാമളന്‍, ഷെറീഫ് കൊട്ടിയാടന്‍, അഖില്‍ സപ്തസതി, സുജിത് .എസ്, ഗോകുല്‍ രാജ് .പി, അനില്‍ കൊച്ചുമൂഴിക്കല്‍, പ്രസാദ് കെ.കെ, അരുണ്‍ കുമാര്‍ എ, ജി. ഉണ്ണികൃഷ്ണപിള്ള, അരുണ്‍ .എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles