കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ ചുമത്തിയിരുന്ന ഭാരതീയ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിധിച്ചു. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് “എന്തെങ്കിലും പറയാനുണ്ടോ” എന്ന കോടതിയുടെ ചോദ്യത്തിന് ആദ്യം “ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്താമരയുടെ മറുപടി. തുടർന്ന്, “എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ” എന്നും പ്രതി കോടതിയിൽ പറഞ്ഞു. നിങ്ങൾക്ക് എന്റെ അവസ്ഥ വന്നാലേ അത് മനസിലാകൂ, വേണ്ടി വന്നാൽ ഇനിയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയെ വെല്ലുവിളിച്ചു.
ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്നും ചെന്താമര പറഞ്ഞു. ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട ശേഷമായിരിക്കും കോടതി അന്തിമ ശിക്ഷ പ്രഖ്യാപിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.


