സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തിരുന്നു. ഗുരുതര സ്വഭാവത്തിലുള്ള കുറ്റങ്ങൾ ആയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി
Advertisements


