ബസുകളിൽ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം ഉയർത്താൻ സർക്കാർ ; 24 വയസ്സിൽ നിന്ന് 27 ലേക്ക് 

സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. 

Advertisements

സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടൽ. ഇനി മുതൽ രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇതിന് അർഹത. ക്രാഷ് കോഴ്സുകൾ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

കൺസെഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ ഇനി മുതൽ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കും. ‘MVD leads’ എന്ന മൊബൈൽ ആപ്പ് വഴിയാണ് വിദ്യാർത്ഥികൾ കൺസെഷനായി അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘MVD leads’ ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവൽ നൽകും.

Hot Topics

Related Articles