കോട്ടയം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി കൈ കോർത്ത് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയും. കോട്ടയത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിലും കുടുംബ സംഗമത്തിലുമാണ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എ ആർ രാജൻ ചൊല്ലിക്കൊടുത്ത സത്യ വാചകം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സാന്നിധ്യത്തിൽ അംഗങ്ങൾ ഏറ്റു ചൊല്ലി. വാർഷിക പൊതുയോഗവും കുടുംബ സംഗമവും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരംഗം മരണപ്പെട്ടാൽ 10 ദിവസത്തിനുള്ളിൽ 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന പ്രസിഡണ്ട് കെജി ഗോപകുമാർ വിതരണം ചെയ്തു. പദ്ധതി തുടങ്ങി ഒമ്പത് മാസത്തിനുള്ളിൽ അംഗം മരണപ്പെട്ട എൺപത്തി മൂന്ന് കുടുംബങ്ങൾക്കായി എട്ടുകോടി 30 ലക്ഷം രൂപയാണ് ഇതുവരെ നൽകിയത്. ഗുരുക്കന്മാരെ ആദരിക്കൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഇക്കൊല്ലം ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ചികിത്സാസഹായം മുതലായവ സമ്മേളനത്തിൽ വിതരണം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി പി എൽ ജോസ് മോൻ ജില്ലാ സെക്രട്ടറി സുരേഷ് ബാബു ട്രഷർ പി ജി ഗിരീഷ് കെ എൻ ഷാജൻ കെ ഓ പ്രകാശ് റെജി മുതലായവർ പ്രസംഗിച്ചു.
ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പോരാട്ടം ; പിൻതുണയുമായി പ്രതിജ്ഞ ചൊല്ലി വർക്ക് ഷോപ്പ് അസോസിയേഷൻ


