അരൂർ:ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടാർ ചെയ്യുന്ന യന്ത്രത്തിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാർ യാത്രക്കാരിൽ ഒരാൾമരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കോടംതുരുത്ത് കൊല്ലേരിത്താഴത്ത് ലിഥിൻ (28)ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന കോടംതുരുത്ത് സ്വദേശികളായ അമൽ(28) ,അഭിജിത്ത് (26),ആദിഷ് (28), മരട് സ്വദേശി പ്രവീൺ ( 28 ) എന്നിവരെ നെട്ടൂർ
ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശി
പ്പിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ എരമല്ലൂർ കൊച്ചുവെളിക്കവലക്കു സമീപമാണ് അപകടമു
ണ്ടായത്.മരടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ കുത്തിയതോട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന റോഡ് ടാർ ചെയ്യുന്നതിന് ഉപയോഗിക്കുന്ന യന്ത്രത്തിൽ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ടുപേരെ അരൂർ പൊലീസ് ജീപ്പിൽ തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയി. മൂന്നു പേരെ അരൂർ പഞ്ചായത്ത് ആംബുലൻസിൽ ലേ ക്‌ഷോർ ഹോസ്പിറ്റലിൽ എത്തിച്ചു.തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച രണ്ടുപേരിൽ ഒരാരാളാണ് മരിച്ചത്. പിന്നീട് തുറവൂരിൽ ഉണ്ടായിരുന്ന ആളെ കൂടി നെട്ടൂരിലേക്ക് മാറ്റി.
ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ 50ലേറെ പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. കരാർ കമ്പനിയുടെ അലംഭാവം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയിലെ ഇരുട്ട് രക്ഷാപ്രവർത്തനങ്ങൾക്കും തടസ്സം ഉണ്ടാക്കി. മരണപ്പെട്ട ലിതിൻ്റെ സംസ്ക്കാരം തിങ്കളാഴ്ച വളമംഗലം തിരുഹൃദയ ദേവാലയത്തിൽ വൈകിട്ട് 4 ന് നടക്കും.


