ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം കേന്ദ്ര കലാമേളയുടെ ഉദ്ഘാടനം തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവ്വഹിക്കുന്നു. ജിത്തു കെ റെജി, മഞ്ജു ജിസ്സൻ, ഫാ.റിഞ്ചു പി കോശി, ഫാ ബിജി ഗീവർഗീസ്, ഫാ റിനോ കെ മാത്യു, ലിപിൻ പുന്നൻ, ഫാ എൻ എ തോമസ് എന്നിവർ സമീപം.
തിരുവല്ല: കുട്ടികളുടെ സർഗ്ഗശേഷി ബാല്യത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കപ്പെടണമെന്നും, നന്മയുടെ വിത്തുകൾ സമൂഹത്തിൽ വിതയ്ക്കുന്നതിൽ കലാകാരന്മാർക്ക് എക്കാലത്തും സുപ്രധാന പങ്കുണ്ടെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.
ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം കേന്ദ്ര കലാമേളയുടെ ഉദ്ഘാടനം തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലസമാജം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. റിനോ കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് ജേക്കബ്, ഫാ. ജെറിൻ ജോർജ്, തലിൻ മാത്യൂസ് എബ്രഹാം, ജൂലി ജോർജ്, ഫാ. റിഞ്ചു പി. കോശി, ഫാ. ബിജി ഗീവർഗീസ്, ലിപിൻ പുന്നൻ, മഞ്ജു ജിസ്സൻ, ജിത്തു കെ. റെജി എന്നിവർ പ്രസംഗിച്ചു.
നോർത്ത്, സൗത്ത് സോണുകളായി സംഘടിപ്പിച്ച കലാമേളയിൽ സഭയുടെ പതിനെട്ട് ഭദ്രാസനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിഭകൾ മാറ്റുരച്ചു. നോർത്ത് സോണിലെ മത്സരങ്ങളുടെ ഉദ്ഘാടനം തൃശൂർ കൊരട്ടി അരമനയിൽ ഡോ. ഗീവർഗീസ് റമ്പാൻ നിർവഹിച്ചു.കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ചെറിയാൻ ജേക്കബ് അധ്യക്ഷത വഹിച്ചു.


