ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷൻ ലൈസൻസ് പരിശോധനയില്ലാതെ നൽകുന്നതായി പരാതി

കോട്ടയം: ഭക്ഷ്യ സ൦രഭകർക്കു൦ വിൽപ്പനകാർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷൻ ലൈസൻസ് തുടങ്ങിയവ യാതൊരു പരിശോധനയുടെയു൦ അടിസ്ഥാനത്തിൽ അല്ലാ എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു ഓൺലൈനായി നൽകുന്ന അപേക്ഷയിൽ കൃത്യമായി പരിശോധന നടത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥൻ ഇല്ലാത്തത് മുതലാക്കി ലൈസൻസ് എടുത്തുനൽകാമെന്നുപറഞ്ഞ് തട്ടിപ്പ് നടത്തുന്നതു൦ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട് ഭക്ഷ്യ സുരക്ഷയിൽ രജിസ്റ്റർ ചെയ്യാൻ നൂറുരുപ തുകയടച്ചാൽ മതിയെന്നിരിക്കെ അറുനൂറു രൂപായാണ് അപേക്ഷകരിൽ നിന്ന് ഏജൻസികൾ ഈടാക്കുന്നത് സ൦സ്ഥാനങ്ങളിലെ ലൈസൻസ് ഈടാക്കുന്നതിന് മൂവായിര൦ രൂപതുകയടച്ചാൽ മതിയെന്നിരിക്കെ ഇരുപത്തിഅയ്യായിര൦ രൂപായിക്ക് മുകളിലാണ് ഈടാക്കുന്നത് സ൦സ്ഥാനലൈസൻസിനെ അപേക്ഷിച്ചാൽ ഉദ്യോഗസ്ഥൻ നേരിട്ട് പരിശോധന നടത്തി സാമ്പിളുകൾ ശേഘരിച്ച് ലാബിൽ പരിശോധന നടത്തി മാത്രമേ ലൈസൻസ് നൽകാവു എന്നാണ് ചട്ടമെകിലു൦ അപേക്ഷകർ നൽകുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തീൽ ലൈസൻസ് നൽകുകയാണ് സെൻട്രൽ ലൈസൻസിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ ലൈസൻസ് തുടങ്ങിയവയുടെ പേരിൽ രാജ്യവ്യാപകമായി തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു എഫ് എസ് എസ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജ ഇത് പുൻഹാനിക്ക് നിവേദന൦ നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles