ചൈനീസ് ഗവൺമെന്റിന്റെ ഉന്നത സ്കോളർഷിപ്പോടെ എൻവയോൺമെന്റ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി മലയാളി വിദ്യാർത്ഥിനി: പിഎച്ച്.ഡി നേടിയത് കുമ്മനം സ്വദേശിനി ഷെഹനാസ്

കോട്ടയം : ചൈനീസ് ഗവൺമെന്റിന്റെ ഉന്നത സ്കോളർഷിപ്പോടെ എൻവയോൺമെന്റ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി മലയാളി വിദ്യാർത്ഥിനി. ഷാങ്ഹായിലെ പ്രശസ്തമായ ഫുഡാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഷെഹനാസ് പാഴൂർ വിജയകരമായി ഗവേഷണം പൂർത്തിയാക്കി ‘ഡോക്ടർ ഓഫ് മാനേജ്മെന്റ് സയൻസ്’ ബിരുദം കരസ്ഥമാക്കിയത്. കുമ്മനം പാഴൂർ വീട്ടിൽ ഷാനവാസ് പാഴൂരിന്റെയും ഷൈലയുടെയും മകളാണ് ഷെഹനാസ്. ന്യൂഡൽഹിയിലെ വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനും കണ്ണൂർ വാരം സ്വദേശിയുമായ ഡോ. മുനീർ മാമ്മിക്കുട്ടിയാണ് ഭർത്താവ്.
പരിസ്ഥിതി മാനേജ്മെന്റ് രംഗത്തെ ആധുനിക പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഫുഡാൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഈ നേട്ടം.

Advertisements

Hot Topics

Related Articles