ആലപ്പുഴ: അതിജീവതയ്ക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് 10 വർഷം തടവും 100000 രൂപ പിഴ ശിക്ഷയും വിധിച്ചു. കായംകുളം പുതുപ്പള്ളിയിൽ ഗോവിന്ദ മുട്ടം കൊച്ചു തുണ്ടത്തിൽ നിഥിൻ രാജിനെയാണ് (26) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ആണ് ശിക്ഷിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫി ആണ് അന്വേഷണം പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
Advertisements


