കോട്ടയം മാന്നാനം സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം; കസേരകൾ അടക്കം അടിച്ചു തകർത്തു; വീഡിയോ കാണാം

കോട്ടയം: മാന്നാനം സെൻറ് ജോസഫ് പള്ളി പരിഷ്ഹാളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. മാന്നാനം ചാവറ പള്ളിയുടെ അടിച്ചിട്ടിരുന്ന പാരിഷ് ഹാളിനുളളിലുണ്ടായിരുന്ന കസേരകളാണ് അടിച്ചുതകർത്തത് പൂട്ടിയിട്ടിരുന്ന ഹാളിൻറെ വാതിൽ കുത്തിത്തുറനായിരുന്നു അക്രമം.

Advertisements

ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. സമീപത്തുണ്ടായിരുന്ന ഫ്‌ലക്‌സ് ബോർഡും തകർത്തിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സ്ഥരിരമായി അടച്ചിട്ടിരിക്കുന്ന പാരിഷ്ഹാളാണിത്. വർഷങ്ങൾക്കുമുമ്പ് ഇവിടെ സ്ഥാപിച്ചിരുന്ന പ്രതിമ മദ്യപസംഘം തകർത്തിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെ ത്തിയ ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി.

Hot Topics

Related Articles