പുതുപ്പള്ളിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു

പുതുപ്പള്ളി : പുതുപ്പള്ളി പഞ്ചായത്തിന്റെയും കോട്ടയം ഡോ. അഗർവാൾ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നാഷണൽ റർബ്ബൻ മിഷന്റെ പുതുപ്പള്ളി – മണർകാട് ക്ലസ്റ്റർ പരിധിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. പുതുപ്പള്ളി ബസ് സ്റ്റാൻഡ് ഹാളിൽ നടന്ന ക്യാമ്പ് കോട്ടയം പി എ യു ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണർ & പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷയായി. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു , പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് , പി എ അസിസ്റ്റന്റ് ഡെവലപ്പമെന്റ് കമ്മീഷണർ ഷറഫ് പി ഹംസ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles