കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ട്രോക്ക് ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്കിൽ രോഗികൾക്ക് 24 മണിക്കൂറും ചികിത്സ ലഭ്യമാകും. പക്ഷാഘാതം (സ്ട്രോക്ക്) വരുന്ന രോഗികൾക്ക് പാർശ്വഫലങ്ങൾ ഇല്ലാതാക്കാൻ ഉടനടി ചികിത്സ ലഭ്യമാക്കുന്ന ത്രോമ്പോ ലൈറ്റിക് തെറാപ്പിയും , മെഡിക്കൽ ത്രോമ്പോറ്റമി മുതലായ ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് സമയബന്ധിതമായി ഇവിടെ ലഭ്യമാകും. ഇതിനായി പ്രത്യേക സംഘം തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ട്രോക്ക് ക്ലിനിക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു രോഗിയ്ക്ക് സ്ട്രോക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ
9400739263 ഈ നമ്പരിൽ ബന്ധപ്പെട്ട ശേഷം അത്യാഹിത വിഭാഗത്തിൽ എത്തിചേരാം. ഈ നമ്പരിൽ സ്ട്രോക്ക് ടീമിന്റെ സേവനം ലഭിക്കും.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ട്രോക്ക് ക്ലിനിക്ക് ആരംഭിച്ചു
Advertisements