നിരക്ക് വർദ്ധിച്ചു; സിം കാർഡ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേർ

ന്യൂഡൽഹി: ടെലികോം സേവനദാതാക്കൾ പാക്കേജ് നിരക്കുകൾ കുത്തനെ കൂട്ടിയതോടെ മേയിൽ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേർ. കഴിഞ്ഞ 10 മാസത്തിനിടെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവുണ്ടായതും ആദ്യമാണ്. പുതുതായി സിം എടുക്കുന്നവരുടെ എണ്ണവും ഏതാനും മാസങ്ങളായി ഇടിയുകയാണ്.
ഒന്നിലധികം സിം ഉള്ളവർ പ്രധാനമായും ഉപയോഗിക്കുന്നത് മാത്രം നിലനിറുത്തി ബാക്കിയുള്ളത് ഉപേക്ഷിക്കുന്ന ട്രെൻഡാണ് ദൃശ്യമാവുന്നത്. കഴിഞ്ഞ നവംബറിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ-ഐഡിയ (വീ) എന്നിവ പാക്കേജ് നിരക്ക് 20-25 ശതമാനം ഉയർത്തിയിരുന്നു.

Advertisements

Hot Topics

Related Articles