വായന പക്ഷാചരണവും പുസ്തക പ്രകാശനവും നടന്നു

പാമ്പാടി : സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനദിനാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിയിക്കുകയും ജേക്കബ് പാത്തിങ്കൻ രചിച്ച ഇന്റെർനാഷണൽ റിലേഷൻസ് എന്ന ഗ്രന്ഥത്തിൻറെ പ്രകാശനവും നടന്നു.സമ്മേളനം കെ.എം രാധാകൃഷണൻ ഉത്ഘാടനം ചെയ്തു. പുസ്തക പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. മാത്യു നിർവ്വഹിച്ചു.

Advertisements

ഡോ. വർഗീസ് ഫീലിപ്പോസ് പുസ്തകാവതരണം നടത്തി. എസ്.എസ്. കെ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു ഏബ്രഹാം ,ലൈബ്രറി സെക്രട്ടറി സാജൻ സാമുവേൽ ,പഞ്ചായത്ത് മെമ്പർമാരായ കെ.കെ തങ്കപ്പൻ , സുനിത ദീപു, ജില്ലാ സഹരണ ആശുപത്രി ഡയറക്ടർ ഇ.എസ് സാബു, കെ. ആർ ഗോപകുമാർ, സിജു കെ.ഐസക് പ്രൊഫ.അന്നമ്മ ജോർജ് , ജയിംസ് ജോർജ്, വിശ്വനാഥൻ നായർ, ജോർജ് വർഗീസ്, ഏലിയസ് .കെ ഏബ്രഹാം , ജേക്കബ് പാത്തിങ്കൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണം വിവിധ സാംസ്കാരിക പരിപാടികളോടെ ഗ്രന്ഥശാലയിൽ നടത്തപ്പെടുന്നതാണ് .

Hot Topics

Related Articles