ആർപ്പൂക്കര കോലേട്ടമ്പലം ചെറുപുഷ്പം പള്ളി ബസ് റൂട്ട് പുനരാരംഭിച്ചു; റോഡ് നവീകരിച്ചത് ജില്ലാ പഞ്ചായത്തംഗത്തിന്റെ ഫണ്ട് ഉപയോഗിച്ച്

ആർപ്പുക്കര. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷക്കാലത്തിലേറേയായി നിന്നു പോയ കോലേട്ടമ്പലം ചെറുപുഷ്പം പള്ളി ബസ് റൂട്ട് വീണ്ടും പുനരാരംഭിച്ചു. ഈ റൂട്ടിലെ ബസ് സർവീസ് നിലച്ച സാഹചര്യത്തിൽ ആർപ്പുക്കരയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ പൊതുജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു. ജില്ലാ പഞ്ചായത്തിൽ നിന്നും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണിയുടെ വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

Advertisements

കുന്നു തൃക്ക ഭാഗത്തെ മണ്ണിടിഞ്ഞത് കല്ലു കെട്ടി നവീകരിച്ച കോലേട്ടമ്പലം ചെറുപുഷ്പം പള്ളി റോഡിന്റെയും പുനാരാരംഭിച്ച ബസ് റൂട്ടിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. ആർപ്പുക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം എസ്സി. കെ. തോമസ്, ഗ്രാമ പഞ്ചായത്തംഗം ഓമന സണ്ണി, ചെറുപുഷ്പം പള്ളി വികാരി ഫാ. ആന്റണി കാട്ടുപാറ, നവജീവൻ മാനേജിങ്ങ് ട്രസ്റ്റി പി. യു. തോമസ്, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ റോസ് മരിയ ചക്കാലക്കൽ, ജയ്മോൻ രാജൻ, ടിറ്റോ
പയ്യനാടൻ, അഡ്വ. ടി. വി. സോണി,ജയ്‌മോൻ കടമാട്ട് എന്നിവർ പ്രസംഗിച്ചു. ബസ് റൂട്ട് പുനരാരംഭിച്ചതിൽ വികസന സമിതിയുടെ നേതൃത്വതിൽ മധുരം വിതരണം ചെയ്തു.

Hot Topics

Related Articles