എസ് ക്യൂബ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും:തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഡോ. അമൽ ചന്ദ്രന് ഇന്ന് അഭിമാന ദിനം

തിരുവനന്തപുരം :തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഡോ. അമൽ ചന്ദ്രന് ഇന്ന്അഭിമാന ദിനം.അമൽ ചന്ദ്രന്റെ മേൽനോട്ടത്തിൽ സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (എൻ. ടി. യു വിദ്യാർത്ഥികൾ നിർമ്മിച്ച സിംഗപ്പൂരിന്റെ എസ് ക്യൂബ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.വിക്ഷേപണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ ശ്രീഹരിക്കോട്ടയിൽ എത്തി. ഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

Advertisements

ഇന്ന് വൈകിട്ട് 6. 02നാണ് വിക്ഷേപണം. 25 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ചു. ഇതുൾപ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്ന് പി. എസ്. എൽ. വി- സി 53 റോക്കറ്റിൽ വിക്ഷേപിക്കുന്നത്.ഐ. എസ്. ആർ. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറോ സ്പേസ് എൻജിനീയറായ അമൽ ചന്ദ്രൻ നന്യാംഗ് യൂണിവേഴ്സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ്.

Hot Topics

Related Articles