കോട്ടയം : വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി എസ് ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജി എസ് ടി വകുപ്പിന്റെ അന്യായമായ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ടെസ്റ്റ് പർച്ചേസ് ന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് നിർത്തലാക്കുക.
ചെറിയ പിഴവുകളുടെ പേരിൽ ഭീമമായ തുക പിഴ അടയ്പ്പിക്കുന്ന ജി എസ് ടി വകുപ്പിന്റെ ‘ നടപടി അവസാനിപ്പിക്കുക, മുൻവർഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരിൽ വന്നിട്ടുള്ള ലേറ്റ് ഫീ പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം .തിരുനക്കര ഗാന്ധി സ്ക്വയറിൽ ആരംഭിച്ച പ്രതിഷേധ മാർച്ച് നാഗമ്പടത്തെ ജിഎസ്ടി ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമിതി ജില്ലാ ട്രഷറർ പി.എ. അബ്ദുൾ സലിം അദ്ധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ,ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ , ജില്ലാ ഭാരവാഹികളായ എം കെ സുഗതൻ ,അന്നമ്മ രാജു , എം കെ ജയകുമാർ , പത്മ സദാശിവൻ., പി ആർ ഹരികുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗളായ കെ.വി സെബാസ്റ്റ്യൻ, കെ.ടി സൈമൺ, രാജേഷ് കെ.മേനോൻ , ജി സുരേഷ് ബാബു, ടി.വി കുഞ്ഞുമോൻ , വി.ജി ശശി, സജി കാർത്തിക, ബി അജിത് കുമാർ , എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.