പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനു പിന്നാലെ കേരളത്തിൽ മറ്റൊരു മരണം കൂടി; കേരളത്തിൽ വീണ്ടും പേ വിഷബാധയേറ്റ് ഒരാൾ കൂടി മരിച്ചു; പേവിഷബാധ പേടിയിൽ കേരളം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം. പാലക്കാട്ട് പെൺകുട്ടി മരിച്ചതിനു പിന്നാലെ തൃശൂർ സ്വദേശിയാണ് ഇപ്പോൾ പേവിഷബാധയേറ്റ് മരിച്ചത്. പവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് പാലക്കാട് മരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ തൃശൂർ കോവിലകം സ്വദേശി ഉണ്ണികൃഷ്ണൻ (60) മരിച്ചത്. ഇദ്ദേഹത്തിന് വളർത്തു നായയുടെ കടിയേൽക്കുകയായിരുന്നു. ഇതിനു ശേഷം ദിവസങ്ങൾക്കകം നായ ചത്തു.

Advertisements

പിന്നീട് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പേ വിഷ ബാധ സ്ഥരീകരിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Hot Topics

Related Articles