വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണം : സ്റ്റീഫൻ ജോർജ്

കോട്ടയം :എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൾക്കെതിരെ യൂണിവേഴ്സിറ്റിയിൽ കെ.എസ്.സി എം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന് സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ആവശ്യപ്പെട്ടു, യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കെ.എസ്.സി എം കോട്ടയം ജില്ലാ പ്രസിഡന്റ ബ്രൈറ്റ് വട്ടനിരപ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരത്തിൽ കെ.എസ്.സി എം സംസ്ഥാന പ്രസിഡന്റ റ്റോബി തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

Advertisements

ജിന്റോ ജോസഫ് , ആദർശ് മാളിയേക്കൽ, ഡൈനോ കുളത്തൂർ, അലക്സാണ്ടർ കുതിരവേലി, അമൽ ചാമക്കാല, ജോഫസ് ചാമക്കാല, ജോസ് ഇടവഴിക്കൽ , ജോഷി ഇലഞ്ഞി, സിറിയക്ക് ചാഴിക്കാടൻ,  ബിറ്റുവൃന്താവൻ , എബിൻ മരശ്ശേരിൽ,ജിൻസ് കുര്യൻ, തോമസ് ചെമ്മരപ്പള്ളി, അലൻ ചങ്ങനാശ്ശേരി, ആൽവിൻ ഞായറു കുളം, ജോ കൈപ്പൻപ്ലാക്കൽ, പ്രിൻസ് തോട്ടത്തിൽ, ബ്രൗൺ പുതുപ്പള്ളി, ദീപക്ക് പല്ലാട്ട് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കാലതാമസവും വിവിധ കോഴ്സുകളിലെ സപ്ലിമെന്റി പരീക്ഷകൾ സമയബന്ധിതമായ് നടത്താതതും അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയിട്ടും അതിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കെ.എസ്.സി എം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചത്.

Hot Topics

Related Articles